Flash News

തേനിയിലെ കാട്ടുതീ: രക്ഷാപ്രവര്‍ത്തനത്തില്‍ പിഴവെന്ന്

തേനിയിലെ കാട്ടുതീ: രക്ഷാപ്രവര്‍ത്തനത്തില്‍ പിഴവെന്ന്
X
തേനി: തീ പടര്‍ന്നപ്പോള്‍ കാട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികളില്‍ പിഴവു പറ്റിയെന്നു നാട്ടുകാര്‍. പരുക്കേറ്റവരെ വേഗം കൊണ്ടുവരാന്‍ സംവിധാനമൊന്നും ഒരുക്കിയില്ല. വെളളം പോലും പരുക്കേറ്റവര്‍ക്ക് നല്‍കാനായില്ല. പരുക്കേറ്റവരെ കൊണ്ടുവരാനുള്ള ബെഡ് ഷീറ്റ് പോലും വനംവകുപ്പ് അധികൃതരുടെ കൈവശമില്ലായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയത്.


അനധികൃത ട്രെക്കിങ്ങിന് വനംവകുപ്പ് കൂട്ടുനിന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍, മേയ് മാസം ഇവിടങ്ങളില്‍ തീയിടാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് വനംവകുപ്പ് സജ്ജീകരണം ചെയ്യണം.അതും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it