തേജസ് ലേഖകന്‍ അനീബിനു ജാമ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: ചുംബനത്തെരുവ് പരിപാടി റിപോര്‍ട്ടിങിനിടെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച തേജസ് ലേഖകന്‍ പി അനീബിനു കോടതി ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് ഒന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വൈകിട്ട് 5.30 ഓടെ  ജയിലില്‍ നിന്നു പുറത്തിറങ്ങിയ അനീബിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ആള്‍ജാമ്യത്തിലും രണ്ടു മാസം വരെ എല്ലാ ഞായറാഴ്ചയും ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിയില്‍ ഉള്‍പ്പെട്ടതിന് ഐപിസി 160-എ പ്രകാരവുമാണ് കേസ്്. ഒന്നാം തിയ്യതി രാവിലെ 10 മണിയോടെയാണ് അനീബിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ പത്തോളം പോലിസുകാര്‍ ചേര്‍ന്ന് അനീബിനെ നിഷ്ഠുരം മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. അനീബിനെ ദേഹമാസകലം നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോവുമെന്ന് അനീബ് അറിയിച്ചു. അനീബിനു വേണ്ടി സുപ്രിംകോടതി അഭിഭാഷകന്‍ കെ പി രാജഗോപാല്‍ ഹാജരായി.

അനീബിന് ജയിലിനു പുറത്തു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സ്വീകരണമൊരുക്കി. തേജസ് അസോഷ്യേറ്റ് എഡിറ്റര്‍ പി അഹ്മദ് ശരീഫ്, കെയുഡബ്ല്യൂജെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, അനീബിന്റെ ഭാര്യ നസീബ ജബീന്‍, തേജസ് ജേണലിസ്റ്റ് യൂനിയന്‍ പ്രസിഡന്റ് റഫീഖ് റമദാന്‍, സെക്രട്ടറി സൈനുല്‍ ആബിദ്, വൈസ് പ്രസിഡന്റ് റാഷിദ് കെ പനവൂര്‍, അസി. ന്യൂസ് എഡിറ്റര്‍ കെ എ സലിം, സബ് എഡിറ്റര്‍ എം എം സലാം, പ്രശാന്ത് സുബ്രഹ്മണ്യന്‍, രജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടു
Next Story

RELATED STORIES

Share it