തേജസ് റിപോര്‍ട്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

കോഴിക്കോട്: തേജസ് ബ്യൂറോ റിപോര്‍ട്ടര്‍ പി അനീബിനെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചതില്‍ തേജസ് ജേര്‍ണലിസ്റ്റ് യൂനിയന്‍ പ്രതിഷേധിച്ചു. നഗരത്തില്‍ ചുംബനതെരുവ് പരിപാടി നടത്തിയവരെ ഹനുമാന്‍ സേന ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ അനീബിനെ മഫ്ടിയിലെത്തിയ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലിസ് കസ്റ്റഡിയില്‍ അനീബിനെ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. അനീബിനെ വിട്ടയക്കണമെന്നും കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും തേജസ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് റഫീഖ് റമദാന്‍, സെക്രട്ടറി സൈനുലാബുദ്ധിന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it