Idukki local

തേക്കടി പുഷ്പമേളയിലെ സ്റ്റാളുകളില്‍ വെള്ളം കയറി; ലക്ഷങ്ങളുടെ നാശനഷ്ടം



കുമളി: കുമളിയിലുണ്ടായ മഴയെത്തുടര്‍ന്ന് പുഷ്പമേളയിലെ സ്റ്റാളുകളില്‍ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം. ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്. തേക്കടി കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിച്ചിട്ടുള്ള പുഷ്പമേള നഗറിലാണ് വെള്ളം കയറിയത്. ലക്ഷക്കണക്കിന് രൂപ മുടക്കി ഇവിടെ സ്റ്റാളുകള്‍ എടുത്തിട്ടുള്ളവര്‍ക്കാണ് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളത്. പത്തടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ സ്റ്റാളിനും സംഘാടകര്‍ക്ക് മുപ്പതിനായിരം രൂപ വീതം പകിടി നല്‍കിയാണ് കച്ചവടക്കാര്‍ കടകള്‍ എടുത്തിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മഴയുള്‍പ്പെടെയുള്ളവ പ്രതിരോധിക്കുന്ന തരത്തിലാണ് സ്റ്റാളുകള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് അവകാശപ്പെട്ടാണ് സംഘാടകര്‍ ഓരോ സ്റ്റാളുകളും മുപ്പതിനായിരം രൂപ വീതം വാങ്ങി വില്‍പ്പന നടത്തിയത്. ഇതിന്റെ ഭാഗമായി ഗ്രൗണ്ട് പൂര്‍ണ്ണമായും മേല്‍ക്കൂര നിര്‍മ്മിക്കുകയും തറയില്‍ പ്ലേവുഡ് ഉപയോഗിച്ച് പ്ലാറ്റ്‌ഫോം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടാലും വാണിജ്യ സ്റ്റാളുകള്‍ക്കുള്ളില്‍ വെള്ളം കയറില്ലെന്ന് അറിയിച്ചാണ് ഇവ വന്‍ തുക വാങ്ങി വില്‍പ്പന നടത്തിയത്. എന്നാല്‍ ഇന്നലെയുണ്ടായ മഴയത്ത് മേല്‍ക്കൂര തകര്‍ന്ന് വെള്ളം സ്റ്റാളുകള്‍ക്കുള്ളില്‍ വീഴുകയായിരുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. ഫാന്‍സി ഐറ്റംസ്, വെല്‍വെറ്റിന്‍െ ഫര്‍ണ്ണിച്ചര്‍, ലതര്‍ ചെരുപ്പ്, ബാഗുകള്‍, ലേഡീസ് ഐറ്റംസ് ഉള്‍പ്പെടെയുള്ള വില്‍പ്പന നടത്തുന്ന അന്‍പതോളം സ്റ്റാളുകളിലാണ് വെള്ളം കയറിയത്. ഇത് മൂലം വില്‍പ്പനയ്ക്ക് വെച്ചിരുന്ന എല്ലാ സാധനങ്ങളും ഉപയോഗ ശൂന്യമായതായി വ്യാപാരികള്‍ പറയുന്നു. മാത്രമല്ല ഗ്രൗണ്ടിന്റെ മേല്‍ക്കൂര നിര്‍മിച്ചത് അശാസ്ത്രീയമായ രീതിയിലാണെന്നും അക്ഷേപം ഉയര്‍ന്നിട്ടുണ്ട്. നിരവധി ആളുകള്‍ പുഷ്പമേള ഗ്രൗണ്ടിനുള്ളില്‍ ഉള്ളപ്പോഴാണ് മേല്‍ക്കൂരയില്‍ പാകിയിരുന്ന തകരഷീറ്റുകള്‍ നിലത്തേയ്ക്ക് പതിച്ചത്. എന്നാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല.
Next Story

RELATED STORIES

Share it