kasaragod local

തെലങ്കാനയില്‍ കാസര്‍കോട് സ്വദേശികളെ ആക്രമിച്ച് പണം കവര്‍ന്ന സംഭവം: രണ്ടു പേര്‍ ഒളിവില്‍

വിദ്യാനഗര്‍: തെലുങ്കാനയില്‍ കാസര്‍കോട് സ്വദേശികളെ കാര്‍ തടഞ്ഞ് നിര്‍ത്തി മുളക് പൊടി വിതറി മര്‍ദ്ദിച്ച ശേഷം രണ്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലാവാന്‍ ഇനി രണ്ടുപേര്‍ കൂടി.
തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളായ രണ്ടുപേരാണ് പിടിയിലാവാനുള്ളത്. നാലുപേരെ കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി തെലുങ്കാന പോലിസിന് കൈമാറി.
ഉളിയത്തടുക്കയിലെ ചാര്‍ളി സത്താര്‍, മായിപ്പാടിയിലെ മുഹമ്മദ് തമീം, ചെര്‍ളടുക്കയിലെ ഫൈസല്‍, അബ്ദുല്‍ മുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തെലുങ്കാനയിലേക്ക് കൊണ്ടുപോയി. കവര്‍ച്ചാസംഘം ഉപയോഗിച്ച ഡിസയര്‍ കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലിസ് ഇപ്പോള്‍.
കഴിഞ്ഞ വര്‍ഷം ജൂലായ് 12ന് തെലുങ്കാനയിലെ വികാര്‍ബാദ് മൂമിന്‍പേട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് മധ്യപ്രദേശിലെ ഫാക്ടറി ജീവനക്കാരായ ചെമനാട്ടെ ഇബ്രാഹിം, അണങ്കൂരിലെ സത്താര്‍ എന്നിവരെ അക്രമിച്ചാണ് പണം കവര്‍ന്നത്.
പ്രതികളെ തിങ്കളാഴ്ച പൊലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കുമെന്ന് തെലുങ്കാന പൊലീസ് പറഞ്ഞു.
Next Story

RELATED STORIES

Share it