thrissur local

തെറ്റുകളുള്ള ഭാഷാ പഠനരീതി തിരുത്തണം: കൃഷിമന്ത്രി

തൃശൂര്‍: അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളുമുള്ള അധ്യയന ശൈലിയില്‍ മാറ്റം വരണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സി ആര്‍ രാജന്‍ രചിച്ച ആറാമത്തെ ഗ്രന്ഥമായ ‘വി പി യും മറ്റു കഥകളുംഎന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മലയാളത്തിലായാലും ഇംഗ്ലീഷിലായാലും തെറ്റില്ലാതെ എഴുതാന്‍ കഴിയാത്ത അവസ്ഥയാണ്. ഭാഷാ പഠനത്തിലെ ഈ ന്യൂനത മനസിലാക്കിയാണ് പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചത്. പിഴവില്ലാതെ ഭാഷ എഴുതാന്‍ പരിശീലിക്കാതെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നേറാന്‍ കഴിയില്ല. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തി ല്‍ നോവലിസ്റ്റ് മാടമ്പ് കുഞ്ഞുക്കുട്ടന്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. സൗഹൃദം സാഹിത്യ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുകുമാര്‍ കൂര്‍ക്കഞ്ചേരി അധ്യക്ഷനായി.
സംസ്ഥാന എക്‌സൈസ് അവാര്‍ഡ് നേടിയ പ്രസാദ് അക്കരപ്പുറത്തിനു മന്ത്രി ഉപഹാരം സമ്മാനിച്ച് ആദരിച്ചു. ഫ്രാങ്കോ ലൂയിസ്, വിന്‍സെന്റ് പുത്തൂര്‍, വിജേഷ് എടക്കുന്നി, പി കെ ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
Next Story

RELATED STORIES

Share it