തെരുവ് നായ്ക്കളുടെ കടിയേറ്റ് അഞ്ചുപേര്‍ ചികില്‍സയില്‍
BY Sumeera SMR10 Feb 2016 5:16 AM GMT
Sumeera SMR10 Feb 2016 5:16 AM GMT
വരാപ്പുഴ: വരാപ്പുഴ മാര്‍ക്കറ്റിന് സമീപം അലഞ്ഞ് നടന്ന തെരുവ് നായ്ക്കള്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു.
മണ്ണം തുരുത്ത് ചെട്ടിഭാഗം പാലത്തിന് സമീപം ജോലി ചെയ്ത് മടങ്ങുകയായിരുന്ന വീട്ടമ്മയ്ക്ക് നായയുടെ ആക്രമണത്തില്‍ കൈയ്ക്കും കാലിനും ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. സ്കൂട്ടറില്‍ പോവുകയായിരുന്ന മറ്റൊരാളെയും സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെയും നായ് ഓടിച്ചിട്ട് കടിച്ചു. കൂനമ്മാവ് ചിത്തിരക്കവലയ്ക്ക് സമീപമാണ് വിദ്യാര്‍ഥിയ്ക്ക് പരിക്കേറ്റത്.
വരാപ്പുഴ മാര്‍ക്കറ്റിന് അടുത്ത് ചുമട്ട് തൊഴിലാളിയായ പ്രഹ്ലാദനും കടിയേറ്റു. അക്രമം നടത്തിയ നായുടെ വായില്‍ നിന്നും നുരയും പതയും വന്നിരുന്നെന്ന് പറയുന്നു. പേ ഇളകിയ നായയാണന്ന സംശയം ഉയര്‍ന്നതോടെ പ്രദേശ വാസികള്‍ ഭീതിയിലാണ്.
വിജനമായ പറമ്പിലും മാര്‍ക്കറ്റിലും അലക്ഷ്യമായി തള്ളുന്ന മാലിന്യങ്ങളാണ് തെരുവ് നായ്ക്കളെ ആകര്‍ഷിക്കുന്നത്. പെറ്റുപെരുകുന്ന നായ്ക്കളെ നിയന്ത്രിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT