Idukki local

തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' പരിശീലന ഉദ്ഘാടനം നാളെ

'തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലന പരിപാടി നാളെ ആരംഭിക്കും. നാളികേര ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, മൂല്യാധിഷ്ഠിത ഉല്‍പ്പന്ന നിര്‍മാണത്തിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുക. തെങ്ങുകയറ്റ മേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കുക. കര്‍ഷകര്‍ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനവും തെങ്ങുകയറല്‍ മെഷീനും ലഭ്യമാക്കുക. സമഗ്ര നാളികേര കൃഷി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 2018 ജനുവരി ഒന്നിന് രാവിലെ 11 മണിക്ക് തൊടുപുഴ ഗാന്ധിജി സ്റ്റഡിസെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ പി ജെ ജോസഫ് എംഎല്‍എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഫ. എം ജെ ജേക്കബ്ബ് അദ്ധ്യക്ഷത വഹിക്കും. സുമോള്‍ സ്റ്റീഫന്‍ (മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍), ടോമി കെ ജെ(റീജ്യനല്‍ ഡയറക്ടര്‍ ജലനിധി), ഡോ. ജോസ് പോള്‍ വട്ടക്കണ്ടം, വി ജെ ജോര്‍ജ് (റിട്ട. ഡെപ്യുട്ടി ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍) ആശംസ പ്രസംഗം നടത്തും. പരിശീലന പരിപാടിയില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ 2018 ജനുവരി ഒന്നിന് തിങ്കളാഴ്ച രാവിലെ ഒമ്പതുമണിക്ക് ഗാന്ധിജി സ്റ്റഡി സെന്ററില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it