'തെക്കന്‍ മേഖലയിലെ ഒഴിവുള്ള സീറ്റുകള്‍ മലബാറിന് നല്‍കും'

താനൂര്‍: തെക്കന്‍ മേഖലയില്‍ പ്ലസ്‌വണ്ണിന് സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാര്‍ ഭാഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ തെക്കന്‍ മേഖലയിലെ ഒഴിവുള്ള സീറ്റുകള്‍ മലബാര്‍ ഭാഗത്ത് സൗകര്യമുള്ള സ്‌കൂളിനു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 42,000 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.  1990 മുതല്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവരുന്ന സാഹചര്യം 27 വര്‍ഷത്തിനുശേഷം തിരുത്തി പൊതുവിദ്യാലയങ്ങളില്‍ മൂന്നുലക്ഷത്തിലധികം കുട്ടികള്‍  എത്തിയതായി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനവും താനൂര്‍ നിയോജകമണ്ഡലം അക്കാദമിക്ക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പണവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നാട്ടുകാര്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങി എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഇതുപോലെയുള്ള നാടിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it