തൃശൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
BY swapna en23 May 2016 5:19 AM GMT
X
swapna en23 May 2016 5:19 AM GMT
തൃശൂര്‍: തൃശൂരില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. തൃശൂര്‍ ചേറ്റുവയിലാണ് സംഭവം. സിപിഎം പ്രവര്ത്തകന് ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി നാസറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ നാസറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റു ചെയ്തു.
തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിത്. തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കയ്പമംഗലത്ത് ബിജെപി പ്രവര്ത്തകന് മരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ആഹ്ലാദ പ്രകടനത്തിനിടെ ടിപ്പറില്‍ എത്തിയ സംഘം ഇഷ്ടിക ഉപയോഗിച്ച് പ്രമോദിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT