Flash News

തൃശൂരിലെ നഴ്‌സിങ് സമരം ഒത്തുതീര്‍പ്പായി



തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക് സമരം ഒത്തുതീര്‍ന്നു. സമരം നടത്തിവന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ജുലൈ ഒന്നുമുതല്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാലാശ്വാസമായി അനുവദിച്ചു. ഈ മാസം 27ന് ലേബര്‍ കമ്മീഷണര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ കമ്മീഷണറേറ്റില്‍ നടക്കുന്ന ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ വേതന പരിഷ്‌കരണം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ സംസ്ഥാനത്തെ നഴ്സിങ് മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് ശമ്പള വര്‍ധനവ് ഉള്‍പ്പെടെ മിനിമം വേതനം കാര്യങ്ങള്‍ക്ക് പരിഹാരം കാണും. ചര്‍ച്ചയില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ മിനിമം വേതനം കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അഭ്യര്‍ഥനപ്രകാരം മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. തൃശൂര്‍ ജൂബിലി മിഷന്‍, അമല, എലൈറ്റ്, വെസ്റ്റ്‌ഫോര്‍ട്ട്, ഹൈടെക്, സണ്‍, അശ്വിനി, മദര്‍ ആശുപത്രികളിലെ ജീവനക്കാരുടെ സമരമാണ് ഒത്തുതീര്‍പ്പായത്.
Next Story

RELATED STORIES

Share it