Flash News

തൃപ്പൂണിത്തുറ യോഗാകേന്ദ്രം അടച്ചുപൂട്ടേണ്ടതില്ല : എം സ്വരാജ്



കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗാകേന്ദ്രം അടച്ചുപൂട്ടേണ്ടതില്ലെന്ന് എം സ്വരാജ് എംഎല്‍എ. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയാണ് തൃപ്പൂണിത്തുറ മണ്ഡലം എംഎല്‍എ കൂടിയായ സ്വരാജ് നിലപാട് വ്യക്തമാക്കിയത്. ഈ കേന്ദ്രത്തിനെതിരേ ആക്ഷേപമുയര്‍ന്ന ഉടന്‍തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം കാര്യക്ഷമമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്ന് എംഎല്‍എ പറഞ്ഞു. പ്രതികളെല്ലാം അറസ്റ്റിലായിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ തനിക്കു ലഭിച്ച വിവരം അങ്ങനെയാണെന്നായിരുന്നു സ്വരാജിന്റെ മറുപടി. മതപരിവര്‍ത്തനം പോലെയുള്ള കാര്യങ്ങളില്‍ ഇപ്പോള്‍ ആ സ്ഥാപനം ഇടപെടുന്നില്ല. അതിനാല്‍ കൂടുതല്‍ നടപടി ആവശ്യമില്ലെന്നും എംഎല്‍എ വിശദമാക്കി. വിവാദ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം തുടരാത്ത സാഹചര്യത്തിലാണ് അവിടെ ജനകീയ പ്രതിഷേധത്തിനൊന്നും മുതിരാതിരുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it