ernakulam local

തൃക്കാക്കരയില്‍ ഓണ്‍ലൈന്‍ പോക്കുവരവ് കാലതാമസം വരുത്തുന്നെന്ന്



കാക്കനാട്: തൃക്കാക്കരയില്‍ ഓണ്‍ലൈന്‍ പോക്കുവരവ് കാലതാമസം വരുത്തുന്നതായി പരാതി. അക്ഷയ കേന്ദ്രങ്ങള്‍വഴി പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി തൃക്കാക്കര സബ് രജിസ്ട്രാഫിസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് അഞ്ച് പ്രവര്‍ത്തി ദിവസങ്ങളെടുത്താണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതെന്നാണ് പരാതിയുള്ളത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അറിയിപ്പുണ്ടായത്. ഇരട്ടി ഫീസ് അടച്ച് അപേക്ഷ നല്‍കിയാലും നാലു ദിവസമെടുക്കും.    നേരത്തെ ആധാരം എഴുത്തുകാര്‍ വഴിയോ മറ്റു ഏജന്റുമാര്‍ വഴിയോ അപേക്ഷ നല്‍കിയാല്‍ രണ്ടു ദിവസം മതി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍. ഫീസ് കൂടാതെ വേറെ കൈ മടക്കും നല്‍കണമെന്നു മാത്രം. ഇന്ന് ഓണ്‍ലൈന്‍ ആയതിനാല്‍ അത്തരത്തിലുള്ള ഇടപാടുകള്‍ നടക്കുന്നില്ല. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുവാനാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എന്നിട്ടും സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍  സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം വരുത്തി സാധാരണ ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് ഇത്തരം ഓഫിസുകളിലെ  ജീവനക്കാര്‍.
Next Story

RELATED STORIES

Share it