Flash News

തൂത്തുക്കൂടി കൂട്ടക്കൊല: ജാലിയന്‍ വാലാ ബാഗിനെ ഓര്‍മിപ്പിക്കുന്നത് - പിയുസിഎല്‍

തൂത്തുക്കൂടി കൂട്ടക്കൊല: ജാലിയന്‍ വാലാ ബാഗിനെ ഓര്‍മിപ്പിക്കുന്നത് - പിയുസിഎല്‍
X


ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള സെറ്റര്‍ലെറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് പീപ്പീള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍).
്തൂത്തുക്കുടിയില്‍ നടന്നത് സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയെ അനുസ്മരിപ്പിക്കുന്നതാണെന്ന് പിയുസിഎല്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
പോലീസ് യൂണിഫോമിലല്ലാത്ത വിദഗ്ദരായ വെടിവെപ്പുക്കാരെ ഉപയോഗിച്ചാണ് പോലീസ് ക്രൂരത നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. സമരക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെടിവെപ്പ് നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ടവരില്‍ മിക്കവര്‍ക്കും വെടിയേറ്റിരിക്കുന്നത് അരയ്ക്ക് മുകളിലാണെന്നതും ഇതിന് തെളിവാണെന്നും പിയുസിഎല്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
40 മുതല്‍ 50 വരെ റൗണ്ട് വെടിവെച്ചുവെന്നതും  ആശങ്കപ്പെടുത്തുന്നതാണെന്ന് പിയുസിഎല്‍ നാഷണല്‍ പ്രസിഡന്റ് രവി കിരണ്‍ ജെയ്ന്‍, ജനറല്‍ സെക്രട്ടറി ഡോ. വി സുരേഷ് എന്നിവര്‍ ഒപ്പുവെച്ച വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it