തൂക്കുസഭ: കോണ്‍ഗ്രസ്സും സിപിഎമ്മും നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം: കേരളത്തില്‍ തൂക്കുസഭയുണ്ടായാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സഹകരിക്കുമോ എന്ന് വ്യക്തമാക്കാന്‍ ഇരു പാര്‍ട്ടികളും തയ്യാറാവണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഇരുപാര്‍ട്ടികളുമായും സഹകരണമുണ്ടാവില്ലെന്ന് ബിജെപി ഇപ്പോഴേ പ്രഖ്യാപിക്കുകയാണ്. എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കുമോയെന്ന് സിപിഎം പറയണം. 94 വയസ്സുള്ള വിഎസിനെ നാടുനീളെ പ്രചാരണത്തിന് ഉപയോഗിച്ചതിനുശേഷം പിന്‍വാതിലില്‍കൂടി പിണറായി മുഖ്യമന്ത്രിയാവാനാണ് ശ്രമിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളം ക്രിയാത്മകമായി വോട്ടുചെയ്യാന്‍ പോവുന്നത് ഈ തിരഞ്ഞെടുപ്പിലായിരിക്കും. അത് എന്‍ഡിഎക്കായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it