Idukki local

തൂക്കുപാലം പുഴയിലെ മാലിന്യം നീക്കാന്‍ നടപടിയില്ല



നെടുങ്കണ്ടം: തൂക്കുപാലം പുഴയില്‍ മാലിന്യം തള്ളുന്നത് തുടരുന്നു. പുഴ മാലിന്യമുക്്തമാക്കാന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി ശൂചീകരണ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഇതുവരെ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ വന്‍തോതില്‍ കല്ലാര്‍ പുഴയില്‍ മാലിന്യം തള്ളുകയാണ്. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മാസങ്ങള്‍ക്കു മുമ്പ്  നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപൂരം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്താണ് യോഗം വിളിച്ചത്. കല്ലാര്‍ പുഴയൊഴുകുന്ന തൂക്കുപാലം മേഖലയിലാണ് പുഴയിലേയക്ക് വന്‍തോതില്‍ മാലിന്യം തള്ളുന്നത്. തോടിന് ഇരുവശവും റവന്യൂ, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ വന്‍ തോതില്‍ കൈയേറ്റവും നടന്നിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നാണ് കല്ലാറിലേക്കു മാലിന്യം തള്ളുന്നത്. നെടുങ്കണ്ടം, കരുണാപൂരം, പാമ്പാടുംപാറ പഞ്ചായത്തുകളെ ചുറ്റിയൊഴുകുന്ന പുഴയില്‍ വന്‍തോതിലാണ് മാലിന്യം നിക്ഷേപിപ്പിക്കപ്പെട്ടിരിക്കുന്നത്. കടുത്തവേനലില്‍ വറുതിയിലായ ഹൈറേഞ്ചിലെ ഈ ആറിനെ ആശ്രയിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ ഇപ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലുമാണ്. ആറിനെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ സ്വീകരിക്കാന്‍ പഞ്ചയാത്തുകള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. കൂട്ടാര്‍, തേര്‍ഡ്ക്യാംപ്, ബാലഗ്രാം, തൂക്കുപാലം, മുണ്ടിയെരുമ, കല്ലാര്‍ എന്നി പ്രദേശങ്ങളിലൂടെ ഒഴുകുന്ന പുഴയെ ആശ്രയിക്കൂന്നത് ആയിരക്കണക്കിനാളുകളാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 37 ലക്ഷം രൂപ ചിലവഴിച്ച് തൂക്കുപാലത്തിനു സമീപം ചെക്ക്ഡാം നിര്‍മ്മിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് ഇന്നുവരെ കാര്യമായ പ്രയോജനമെന്നും ലഭിച്ചിട്ടില്ല. വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെങ്കിലും സമീപത്തെ ഓടകളില്‍ നിന്നുള്ള മലിനജലം തള്ളുന്നത് കാരണം ജലം പ്രദേശവാസികള്‍ക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മലിനജലം കെട്ടിക്കിടന്ന് ആറിലെ മത്സ്യ സമ്പത്തും പൂര്‍ണ്ണമായി നശിച്ചു. അനിയന്ത്രിതമായ മാലിന്യം തള്ളലും കൈയേറ്റവും ആറിനെ നാശത്തിലേക്ക് പൂര്‍ണ്ണമായ നാശത്തിലേയ്ക്ക് തള്ളിവിട്ടിരിക്കുകായണ്. തൂക്കൂപാലം ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ വന്നുചേരുന്നത് തൂക്കൂപാലം ആറിലേയ്ക്കാണ്. പ്രദേശത്തെ മുഴുവന്‍ കിണറുകളിലേയും കുളങ്ങളിലെയും ജലലഭ്യത തൂക്കുപാലം ആറിനെ അടിസ്ഥാനമാക്കിയാണുള്ളത്. കൂടാതെ സമീപ പഞ്ചായത്തുകളിലേയും ജലസേചന പദ്ധതികളും ആറുമായി ബന്ധപ്പെട്ടു കിടക്കുന്നു. അറവ് മാലിന്യങ്ങള്‍, കോഴിമത്സ്യാവശിഷ്ടങ്ങള്‍ തുടങ്ങിയ മാലിന്യങ്ങള്‍ പുഴയില്‍ കിടന്ന് പലപ്പോഴും ചീഞ്ഞ് നാറി ആറിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്ക് രോഗങ്ങള്‍ പടരുന്ന അവസ്ഥയാണ് നിലവിലുള്ളത്. സമീപകാലത്തായി ആറില്‍ കക്കൂസ് മാലിന്യങ്ങള്‍ വരെ തള്ളുന്നതായണ് ആരോപണമുയര്‍ന്നു. ഇതിന്റെ ഫലമായി ആറില്‍ ക്രമാതീതമായ അളവില്‍ അപകടകാരികളായ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായണ് റിപ്പോര്‍ട്ട്. പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങള്‍ കനത്ത മഴ പെയ്യുന്നതോടെ സമീപ പ്രദേശങ്ങളിലടിഞ്ഞ് കിടക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. പുഴ കൈയേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുഴയെ നശിപ്പിച്ചു. പുഴയും കൈത്തോടുകളും ഓടകളും ശുചിയാക്കാനുള്ള പദ്ധതികള്‍ പഞ്ചായത്തിനു ആവിഷ്‌കരിക്കാമെങ്കിലും ഇതുവരെ കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. അതേസമയം, ബാലഗ്രാം മുതല്‍ തൂക്കുപാലം വരെയുള്ള പുഴയോരത്ത് കൈയേറ്റം വ്യാപകമായതായി പരാതി ഉയര്‍ന്നു. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു തൂക്കുപാലത്തിനുവേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി തൂക്കുപാലം മാര്‍ക്കറ്റ് നവീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും പദ്ധതികള്‍ ചുവപ്പുനാടയിലാണ്.
Next Story

RELATED STORIES

Share it