Flash News

തൂക്കികൊല്ലേണ്ട;വേദനിപ്പിക്കാതെ വേണം വധശിക്ഷ നടപ്പാക്കാന്‍:സുപ്രീംകോടതി

തൂക്കികൊല്ലേണ്ട;വേദനിപ്പിക്കാതെ വേണം വധശിക്ഷ നടപ്പാക്കാന്‍:സുപ്രീംകോടതി
X


ന്യൂഡല്‍ഹി: തൂക്കികൊല്ലാതെ വധശിക്ഷ നടപ്പാക്കികൂടെയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. തൂക്കിക്കൊല്ലുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ദീപക് മിശ്ര, എഎം കന്‍വില്‍ഖര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
വധശിക്ഷ നടപ്പാക്കാന്‍ വേദനയില്ലാത്ത മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും തൂക്കിക്കൊല്ലുന്നത് ഒഴിവാക്കി മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് റിഷി മല്‍ഹോത്ര സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വളരെ ചെറിയ വേദനയോടെ മരിക്കുന്നതിന് ഒരു വ്യക്തിക്ക് അവകാശവുമുണ്ട്. എന്നാല്‍ തൂക്കികൊല്ലുമ്പോള്‍ അത് ആരംഭിക്കുന്നത് മുതല്‍ മരണം സംഭവിക്കുന്നത് വരെയുള്ള സമയത്തിനുള്ളില്‍ വളരെ വലിയ വേദനയാണ് കുറ്റവാളി അനുഭവിക്കുന്നത്. ഇതിലൂടെ അയാളുടെ അന്തസ്സും മരണത്തിന്റെ മഹത്വവും നഷ്ടപ്പെടുകയാണെന്നും റിഷി മല്‍ഹോത്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒരാള്‍ വേദനയോടല്ല,സമാധാനപരമായി വേണം മരിക്കാന്‍.വേദനയില്ലാത്ത മരണത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹര്‍ജി പരിഗണിച്ചു കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it