palakkad local

തുലാവര്‍ഷവും കനിയുന്നില്ല ; കര്‍ഷകര്‍ ആശങ്കയില്‍



ആലത്തൂര്‍: തുലാവര്‍ഷവും, കനാല്‍ വെള്ളവും പ്രതീക്ഷിച്ച് രണ്ടാം വിളയിറക്കിയ കര്‍ഷകര്‍ ആശങ്കയില്‍. വെള്ളത്തിന്റെ കുറവ് പ്രതീക്ഷിച്ച് ഞാറ്റടി തയ്യാറാക്കിയ കര്‍ഷകര്‍ അത് പറിച്ചു നടാന്‍ കഴിയാതെയും നടീല്‍ നടത്തിയ കര്‍ഷകര്‍ക്ക് പാടത്ത് വെള്ളമില്ലാതാത്തതുമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. സാധാരണ നവംബര്‍ രണ്ടാം വാരത്തോടെ പോത്തുണ്ടി ജലവിതരണ പദ്ധതിയില്‍ നിന്ന് കനാലുകള്‍ വഴി വെള്ളം തുറന്നുവിടുന്നതാണ എന്നാ ല്‍ ഇത്തവണ കനാലുകള്‍ നന്നാക്കാത്തതും വെള്ളം തുറക്കുന്നത് തീരുമാനമാവാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഞാറ്റടി തയ്യാറാക്കി പറിച്ചു നടാന്‍ പ്രായമായിട്ടും വെള്ളമില്ലാതെ എന്തു ചെയ്യുമെന്ന സ്ഥിതിയാണ്. ജലസേചന സൗകര്യമുള്ള കര്‍ഷകര്‍ മോട്ടോര്‍ ഉപയോഗിച്ച് ജലസേചന നടത്തുകയാണ്. എന്നാല്‍ നടീല്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ വെള്ളം മിക്ക പാടശേഖരങ്ങളിലും ഇപ്പോള്‍ ഇല്ല. ചിറ പാടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പേരിനുപോലും വെള്ളമുള്ളത്. എന്നാല്‍ ഉയര്‍ന്ന ഭാഗങ്ങളില്‍ നടീല്‍ നടത്തിയ പാടങ്ങളില്‍ വെള്ളമില്ലാതായതോടെ വരണ്ടു തുടങ്ങുകയും ചെയ്തു. അടുത്തു തന്നെ മഴ ലഭിച്ചില്ലെങ്കില്‍ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുമെന്ന സ്ഥിതിയാണ്.
Next Story

RELATED STORIES

Share it