Gulf

തുറാബി: ഇസ്‌ലാമിന്റെ നവജാഗരണത്തിനായി നിലയുറപ്പിച്ച നേതാവ്

തുറാബി: ഇസ്‌ലാമിന്റെ നവജാഗരണത്തിനായി നിലയുറപ്പിച്ച നേതാവ്
X
hasan abdulla thurabi

ഖാര്‍തും: ഇസ്‌ലാമിന്റെ നവജാഗരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച യുഗപുരുഷനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഹസന്‍ അബ്ദുല്ലാ അല്‍ തുറാബി. പാശ്ചാത്യ മതേതരത്വത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. 1932ല്‍ കിഴക്കന്‍ സുദാനിലെ കസ്സാലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്.
മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദുരന്തങ്ങള്‍ക്ക് നിദാനം മതമൂല്യങ്ങളില്‍ നിന്നകന്നതാണെന്ന് അദ്ദേഹം കണ്ടെത്തി. മനുഷ്യവിമോചനം, വിവേചനം, ദേശീയ ഭ്രാന്ത് എന്നിവയിലൊക്കെ പുരോഗമനപരവും മാനവികവുമായ വീക്ഷണങ്ങള്‍ അദ്ദേഹം പുലര്‍ത്തി. സഹിഷ്ണുത, നീതി, പാരസ്പര്യം, സമാധാനം എന്നിവയെ അടിസ്ഥാനപ്പെടുത്തി മാത്രമേ പുരോഗതിയിലേക്കെത്താനാവുവെന്ന് അദ്ദേഹം തന്റെ ജനതയെയും ലോകത്തെയും നിരന്തരം ഓര്‍മപ്പെടുത്തി. ഇസ്‌ലാമിന്റെ സാര്‍വലൗകികതയും സമഗ്രതയും ആവര്‍ത്തിച്ചു സ്ഥാപിച്ച തുറാബി, സാമ്രാജ്യത്വ ശക്തികളുടെ കണ്ണില്‍ 'കൊടും ഭീകരനും' പിന്തിരിപ്പനുമാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഇസ്‌ലാമിക നവജാഗരണത്തിന് വ്യക്തമായ ഊടും പാവും നല്‍കിയ നേതാവായാണ് പ്രമുഖ ഓറിയന്റലിസ്റ്റായ സി ജെ ഡോറന്‍സണ്‍ തുറാബിയെ വിശേഷിപ്പിച്ചത്. വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ തുറാബി തന്റെ ഇസ്‌ലാമിക രാഷ്ട്രീയ സാന്നിധ്യം അറിയിച്ചിരുന്നു. 1954ല്‍ സുദാനിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ രൂപീകരണത്തില്‍ തുറാബി മുഖ്യ പങ്കുവഹിച്ചു.
അടിയുറച്ച നിലപാടുകള്‍ നിമിത്തം ജയിലിലും വീട്ടുതടങ്കലിലും ഒരുപാടുകാലം ചെലവഴിച്ചിട്ടുണ്ട്. ശരീഅത്ത് മരവിപ്പിക്കുന്നതിനെതിരേയും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയും നിലപാടെടുത്തതിനാണ് തുറാബി വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങിയത്. അതേസമയം സുദാനിലെ ഉന്നതമായ പല രാഷ്ട്രീയ പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായ നാഷനല്‍ ഇസ്‌ലാമിക് ഫ്രണ്ടിന്റെ നേതാവായിരുന്നു.
Next Story

RELATED STORIES

Share it