kannur local

തുടരേയുള്ള അക്രമസംഭവങ്ങള്‍': സംഘപരിവാരം ശക്തമായ പ്രതിരോധം നേരിടേണ്ടി വരും'



കണ്ണൂര്‍: അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘപരിവാരം തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിരോധം നേരിടേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. ജനരക്ഷായാത്രയുടെ മറവില്‍ ബിജെപിയും ആര്‍എസ്എസും അക്രമം വ്യാപിപ്പിക്കുകയാണ്. തലശ്ശേരി, പാനൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം അക്രമം നടത്തി. ചുണ്ടങ്ങാപ്പൊയിലില്‍ ജോലികഴിഞ്ഞ് മടങ്ങുന്നവരെ ആക്രമിച്ചു. ചൊക്ലി ഒളവിലത്ത് രാത്രി സിപിഎം പ്രകടനത്തിനുനേരെ ബോംബെറിഞ്ഞു. ഇന്നലെ പാനൂര്‍ കരിയാട്ട് മീന്‍വില്‍പന തൊഴിലാളിയെ മര്‍ദിച്ചു. തലശ്ശേരി എടത്തിലമ്പലത്ത് സിപിഐ ബ്രാഞ്ച് സമ്മേളനത്തിനിടെ പതാക നശിപ്പിച്ചു. സിപിഎമ്മിനെതിരേ മാത്രമല്ല, സിപിഐക്കു നേരെയും അക്രമം വ്യാപിപ്പിരിക്കുകയാണ്. അക്രമങ്ങള്‍ക്ക് പരസ്യപ്രേരണ നല്‍കുന്നതാണ് ജനരക്ഷായാത്രയില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍. ജനങ്ങള്‍ സംയമനം പാലിച്ചതിനാലാണ് ജനരക്ഷായാത്ര കടന്നുപോവുന്ന ഘട്ടത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it