World

തീവ്ര വലതുപക്ഷ സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍ത്തിവച്ചു

വാഷിങ്ടണ്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റ്്്് നേതാക്കളായ  ജയ്ഡാ ഫ്രാന്‍സന്‍, പോള്‍ ഗോള്‍ഡിങ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജയ്ഡാ ഫ്രാന്‍സന്റെ മൂന്ന് മുസ്‌ലിം വിരുദ്ധ ട്വീറ്റുകള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റീ- ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. വംശീയ വിദ്വേഷം വളര്‍ത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു പങ്കുള്ളതായി ബ്രിട്ടിഷ് പാര്‍ലമെന്റില്‍ എംപിമാര്‍ അഭിപ്രായപ്പെട്ടതിന്റെ പിന്നാലെയാണ് ട്വിറ്റര്‍ നടപടി. തിങ്കളാഴ്ചയാണ് സംഘടയുടെയും നേതാക്കളുടെയും അക്കൗണ്ടുകളിലെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകള്‍ നീക്കംചെയ്തത്്.
Next Story

RELATED STORIES

Share it