തീരദേശ നിര്‍മാണം: വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: തീരദേശ പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇളവ് അനുവദിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടു വിജ്ഞാപനത്തില്‍ വിശദീകരണം തേടി ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ്. തീരദേശ നിര്‍മാണം 200 മീറ്റര്‍ പരിധി എന്നത് 50 മീറ്ററാക്കി ചുരുക്കിയാണു മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത്.
നിലവില്‍ തുടരുന്ന നിര്‍മാണങ്ങളില്‍ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയെ കൂടി കണക്കിലെടുത്താണു പുതിയ വിജ്ഞാപനം. തീരദേശത്തെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കണമെന്നും ഇവിടങ്ങളിലെ 30 ശതമാനം പ്രദേശത്തു മാത്രമായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ദ്വീപുകളിലെ നിര്‍മാണ പരിധി 50 മീറ്ററില്‍ നിന്ന് 20 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it