malappuram local

തീരദേശത്തെ അക്രമങ്ങളില്‍ സിപിഎമ്മിന് പോലിസ് ഒത്താശയെന്ന്

തിരൂര്‍: തീരദേശത്തെ അക്രമങ്ങള്‍ക്ക് സിപിഎമ്മിന് പോലി സ് സംരക്ഷണം നല്‍കുന്നുവെന്നും മുസ്‌ലിംലീഗ് ഭാരവാഹികള്‍ ആരോപിച്ചു. തീരദേശ മേഖലയില്‍ നിരന്തരം അക്രമങ്ങള്‍ നടക്കുന്നതിന് കാരണം പോലിസിന്റെ പക്ഷപാതിത്വ നിലപാടാണ്.സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ അന്വേഷണമോ അറസ്റ്റോ നടത്താന്‍ പോലിസ് തയ്യാറാവുന്നില്ല. പറവണ്ണയില്‍ നബിദിന റാലിക്ക് നേരെ നടന്ന അക്രമത്തിലെ പ്രതികളില്‍ ഒരാളെ പോലും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തീരദേശത്തെ അക്രമങ്ങളില്‍ കെഎംസിസിയെ വലിച്ചിഴക്കാനുള്ള സിപിഎം ശ്രമം അപലപനീയമാണ്. തീരദേശത്ത് നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ നിഗൂഢ ശ്രമത്തിന്റെ ഭാഗമാണ് അക്രമങ്ങളില്‍ കെഎംസിസിയുടെ പേര് വലിച്ചിഴക്കുന്നത്. അക്രമസംഭവങ്ങളെ രാഷ്ട്രീയമായാണ് പോലിസ് സമീപിക്കുന്നത്. സ്ഥിരം ക്രിമിനലുകളെ പിടിച്ചാലും നിമിഷ നേരം കൊണ്ട് ഇവരെ വിട്ടയക്കുകയാണെന്നും ലീഗ് ആരോപിച്ചു. പോലിസിന്റെ തൊപ്പി ധരിച്ച് സ്‌റ്റേഷനില്‍ വച്ച് ക്രിമിനലുകള്‍ക്ക് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാനുള്ള അവസരം വരെ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. തീരദേശ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് ആരുമായും ചര്‍ച്ചയ്ക്കും അധികാരികള്‍ വിളിക്കുന്ന സമാധാന ശ്രമങ്ങള്‍ക്കും മുസ്‌ലിം ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കുട്ടി അഹമ്മദ് കുട്ടി, തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വെട്ടം ആലിക്കോയ, താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ്, കൊക്കോടി മൊയ്തീന്‍ കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it