Flash News

തിരൂരില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു

തിരൂരില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു
X
മലപ്പുറം: തിരൂര്‍ മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.നിറമരതൂര്‍ കാളാട് പത്തംപാട് സെയ്തലവിയാണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ട് തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ സെയ്തലവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.



രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മാര്‍ക്കറ്റിലെ കയറ്റിറക്ക് തൊഴിലാളിയായ സെയ്തലവി ജോലിക്ക് ശേഷം രാത്രി സമീപത്തെ കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്നു. രാത്രി ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിപ്പോള്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാരുന്നു സെയ്തലവി. പരിസരത്ത് നിന്ന് രക്തം പുരണ്ട കല്ലും ഒരു കവറും കണ്ടെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
മാനസിക ആസ്വാസ്ഥ്യമുള്ള ഒരാള്‍ ഈ പരിസരത്ത് കല്ല് കവറിലിട്ട് നടന്നിരുന്നു. ഇയാള്‍ തന്നെയാവാം സംഭവത്തിന് പിന്നിലെന്നാണ് നിഗമനം.
Next Story

RELATED STORIES

Share it