തിരുവഞ്ചൂരിന് പിന്തുണയുമായി ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍
BY Sumeera SMR20 April 2016 4:47 AM GMT
Sumeera SMR20 April 2016 4:47 AM GMT
കോട്ടയം: കോട്ടയം നിയോജക മണ്ഡലത്തിലെ ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജനപ്രതിനിധിയും മന്ത്രിയുമായതിനു ശേഷം കോട്ടയത്തെ സാംസ്കാരിക രംഗത്തിനു പുത്തന്‍ ഉണര്‍വും ഓജസ്സും പകര്‍ന്നു നല്കുന്ന നടപടികള്‍ സ്വീകരിച്ചതായി യോഗം വിലയിരുത്തി. രണ്ട് അന്താരാഷ്ട്ര പ്രാദേശിക ചലച്ചിത്ര മേളകള്‍, അരവിന്ദായനം, ചലച്ചിത്ര അവാര്‍ഡ് വിതരണം, രാകേന്ദു, കുട്ടികള്‍ക്കുള്ള ചലച്ചിത്ര ക്യാംപ് തുടങ്ങിവ കോട്ടയത്ത് സാധ്യമായത് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലാണ്.
തുടര്‍ന്നും കോട്ടയത്ത് സാംസ്കാരിക അന്തരീക്ഷം സജീവമായി നിലനിര്‍ത്താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ജനപ്രതിനിധിയായി തുടരേണ്ടത് അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ചലച്ചിത്ര സംവിധായകരായ ജോഷി മാത്യു, പ്രദീപ് നായര്‍, നടന് പ്രേം പ്രകാശ്, തിരക്കഥാകൃത്ത് ഡോ.ബോബി, സംഗീതജ്ഞന് വീരമണി, നിര്‍മാതാക്കളായ ജോഷി തോമസ്, സെന്‍ട്രല്‍ പിക്ചേഴ്സ് ഷാജി തുടങ്ങി ഒട്ടേറെ ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTതിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ...
7 March 2024 5:54 AM GMTപൂഞ്ഞാര്‍ വിഷയം: മുഖ്യമന്ത്രി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട്...
6 March 2024 12:25 PM GMTപ്രഫ. സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി ഭരണകൂട ഭീകരതയെ...
5 March 2024 11:30 AM GMTചരിത്ര പണ്ഡിതന് ദലിത് ബന്ധു എന്‍ കെ ജോസ് അന്തരിച്ചു
5 March 2024 11:26 AM GMT