Alappuzha local

തിരഞ്ഞെടുപ്പ് സ്മരണകളുമായി തോപ്പില്‍ ഭാസിയുടെ സഹധര്‍മിണി

ചാരുംമൂട്: തോപ്പില്‍ ഭാസിയുടെ സ്മരണകള്‍ നിറഞ്ഞ വള്ളികുന്നം തോപ്പില്‍ വീടിന്റെ പൂമുഖത്ത് അനാരോഗ്യത്തിലും മനസ്സ് തുറക്കുകയാണ് 79കാരി അമ്മിണിയമ്മ. ഇരുപത്തി ഒന്‍പതാം വയസിലാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ഭരണിക്കാവ് മണ്ഡലത്തില്‍ നിന്നും മല്‍സരിച്ച അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
പഴയ കാലത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശമായിരുന്നു. ഏറെ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നത്. ഇന്ന് അത് കാണുന്നില്ല. അടൂര്‍ഭരണിക്കാവ് മണ്ഡലങ്ങളില്‍ നിന്ന് രണ്ട് തവണ മല്‍സരിച്ച തോപ്പില്‍ ഭാസി രണ്ട് തവണയും വിജയം കൈവരിച്ചിരുന്നു.
വള്ളികുന്നത്തെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹത്തിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത അനുഭവവും അമ്മിണിയമ്മയ്ക്ക് ഉണ്ട്.
ശൂരനാട് സംഭവവുമായി സഖാവിന് നേരിട്ട് ബന്ധമില്ലായിരുന്നു എന്നും അഞ്ച് പാര്‍ട്ടി സഖാക്കളെ ഇടിച്ചു കൊന്ന അടൂര്‍ പോലിസ് ലോക്കപ്പിലാണ് സഖാവിനെയും പിടിച്ചിട്ടത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നു തന്നെയാണ് വിശ്വാസമെന്നും അമ്മിണിയമ്മ പറഞ്ഞു. വി എസ് മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം.
അദ്ദേഹം നല്ല ഭരണകര്‍ത്താവും, അഴിമതിയില്ലാത്ത നേതാവും, നല്ല പാര്‍ട്ടിക്കാരനുമാണ്. പാര്‍ട്ടിക്ക് വേണ്ടി ഏറെ മര്‍ദ്ദനമേറ്റിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്ന് പോയേ തീരൂ. ഉമ്മന്‍ ചാണ്ടി പോകുക തന്നെ ചെയ്യുമെന്നും അമ്മിണിയമ്മ പറഞ്ഞു.
Next Story

RELATED STORIES

Share it