തിരഞ്ഞെടുപ്പില്‍ 13 പാര്‍ട്ടികള്‍ക്കു കൂടി പ്രത്യേക ചിഹ്‌നം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ 6 ദേശീയ പാര്‍ട്ടികള്‍ക്കും 4 സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമെ രജിസ്റ്റര്‍ചെയ്ത അംഗീകാരമില്ലാത്ത 13 പാര്‍ട്ടികള്‍ക്കുകൂടി പ്രത്യേക ചിഹ്‌നം ലഭിക്കും. ദേശീയ പാര്‍ട്ടികള്‍: ബഹുജന്‍ സമാജ് പാര്‍ട്ടി(ആന), ബിജെപി(താമര), സിപിഐ(ധാന്യക്കതിരും അരിവാളും), സിപിഎം(ചുറ്റിക അരിവാള്‍ നക്ഷത്രം), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(കൈ), എന്‍സിപി(ക്ലോക്ക്).
സംസ്ഥാന പാര്‍ട്ടികള്‍: ജനതാദള്‍-സെക്കുലര്‍(ശിരസില്‍ നെല്‍ക്കറ്റയേന്തിയ കര്‍ഷകസ്ത്രീ), കേരള കോണ്‍ഗ്രസ്-എം(രണ്ടില), ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ്(ഏണി), ആര്‍എസ്പി(മണ്‍വെട്ടിയും മണ്‍കോരിയും). രജിസ്‌ട്രേഷനുള്ള അംഗീകാരമില്ലാത്ത കക്ഷികള്‍: എസ്ഡിപിഐ(ടെലിവിഷന്‍), വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ഗ്യാസ് സിലിണ്ടര്‍), നാഷനല്‍ റോഡ്മാപ് പാര്‍ട്ടി ഓഫ് ഇന്ത്യ(ഗ്യാസ് സ്റ്റൗ), സെക്കുലര്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(ഓട്ടോറിക്ഷ), ഫോര്‍വേഡ് ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി(ഡയമണ്ട്), എസ്‌യുസിഐ-കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോര്‍ച്ച്), ഭാരതീയ മിത്ര പാര്‍ട്ടി(ആഹാരമടങ്ങിയ പ്ലേറ്റ്), ഭാരതീയ ഉത്തംസേന (കോളിഫഌവര്‍), ഭാരത് ലോക് സേവക് പാര്‍ട്ടി (ഇലക്ട്രിക്‌പോള്‍), എഐഎഡിഎംകെ(തൊപ്പി), സിപിഐ-എംഎല്‍ റെഡ് സ്റ്റാര്‍ (മെഴുകുതിരി), കേരള കോണ്‍ഗ്രസ്(തേങ്ങ), കേരള കോണ്‍ഗ്രസ്-സെക്കുലര്‍ (തയ്യല്‍ മെഷീന്‍). ഇവയ്ക്കുപുറമെ 96 സ്വതന്ത്ര ചിഹ്നങ്ങളും നോട്ടയ്ക്ക് പ്രത്യേക ചിഹ്‌നവുമുണ്ട്.
Next Story

RELATED STORIES

Share it