Kottayam Local

തിരഞ്ഞെടുപ്പില്‍ നിന്ന് എസ്ഡിപിഐ വിട്ടുനില്‍ക്കും

ഈരാറ്റുപേട്ട: യുഡിഎഫും ജനപക്ഷവും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇന്നു നടക്കുന്ന ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരെഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ നാലു കൗണ്‍സിലര്‍മാരും വിട്ടുനില്‍ക്കാന്‍ എസ്ഡിപിഐ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെബീര്‍ വെട്ടിയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുബൈര്‍ വെള്ളാപള്ളില്‍, അയ്യൂബ് ഖാന്‍ കാസിം, സഫീര്‍ കുരുവനാല്‍, റബീസ് പാറത്താഴെ, യാസിര്‍ കാരയ്ക്കാട് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it