തിരഞ്ഞെടുപ്പിന് പൂര്‍ണസജ്ജമെന്ന് വൈക്കം വിശ്വന്
BY Sumeera SMR4 March 2016 8:09 PM GMT
Sumeera SMR4 March 2016 8:09 PM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ഇടതുമുന്നണി പൂര്‍ണ സജ്ജമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്. തിരഞ്ഞെടുപ്പ് തിയ്യതി വൈകിയതില്‍ ആശങ്കയില്ലെങ്കിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അതു ബുദ്ധിമുട്ടുണ്ടാക്കുമെന്നും വൈക്കം വിശ്വന് പറഞ്ഞു. തിരഞ്ഞെടുപ്പ് വൈകുന്നതില്‍ ഗുണവും ദോഷവുമുണ്ട്. എന്നാല്‍, ഏതു സമയത്തായാലും തിരഞ്ഞെടുപ്പ് നേരിട്ടേ മതിയാകൂ. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.
യുഡിഎഫ് വിട്ട ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. അവരെ മുന്നണിയില്‍ എടുക്കുന്നതും സീറ്റ് നല്‍കുന്നതുമൊക്കെ തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണ്. അവര്‍ പഴയ കേരളാ കോണ്‍ഗ്രസ് ജെ ആണെങ്കിലും എല്‍ഡിഎഫ് ചര്‍ച്ച ചെയ്യാതെ ഒരു കാര്യവും മുന്കൂട്ടിപ്പറയാന് കഴിയില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT