തിരഞ്ഞെടുക്കപ്പെട്ട ജയിലുകളില്‍ യോഗ പരിശീലനകേന്ദ്രങ്ങള്‍

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട ജയിലുകളില്‍ യോഗ പരിശീലനകേന്ദ്രങ്ങളും തൊഴിലധിഷ്ഠിത കേന്ദ്രങ്ങളും സ്ഥാപിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം.
വിവിധ മതസ്ഥര്‍ക്ക് വേണ്ടി ബഹുനില പ്രാര്‍ഥനാ ഹാളുകള്‍ ജയിലുകളില്‍ നിര്‍മിക്കും. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സൗകര്യം ത്വരിതപ്പെടുത്തും. വിയ്യൂരിലെ ഹൈസെക്യൂരിറ്റി ജയില്‍, ജില്ലാ ജയിലുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യപ്രവൃത്തികള്‍ വേഗത്തിലാക്കും. പ്രധാന ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഏര്‍പ്പെടുത്തും.
അഴിമതി തുടച്ചുനീക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണം നടത്തും. എല്ലാ പോലിസ് സ്‌റ്റേഷനുകളും സ്മാര്‍ട്ട് പോലിസ്‌സ്‌റ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും. ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് പ്രൊജക്ടില്‍ പബ്ലിക് വെബ്‌പോര്‍ട്ടല്‍ ഫെസിലിറ്റി കൊണ്ടുവരും. തീരദേശ സുരക്ഷയ്ക്കായി ഐആര്‍ മറൈന്‍ ബറ്റാലിയനും പ്രക്ഷോഭം, തീവ്രവാദം തുടങ്ങിയവ പ്രതിരോധിക്കുന്നതിന് ഇന്ത്യ റിസര്‍വ് ബറ്റാലിയനും അനുവദിക്കുന്നകാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വുമണ്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി സ്‌കീം ആരംഭിക്കും. സമ്പൂര്‍ണ വനിതാ ബറ്റാലിയന്‍ കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കും. താഴേത്തട്ടിലുള്ള വനിതാ ഓഫിസര്‍മാരുടെ പ്രാതിനിധ്യം ഉയര്‍ത്തും. അഗ്നിശമന സേനാ സര്‍വീസില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് പുതിയ ഫയര്‍ഫോഴ്‌സ് നിയമവും ചട്ടവും നിര്‍മിക്കും.
Next Story

RELATED STORIES

Share it