World

തിരക്കേറിയ റോഡിനടിയില്‍ മൂന്നുനാള്‍ ഉപവാസമനുഷ്ഠിച്ച് ചിത്രകാരന്‍

സിഡ്‌നി: 19ാം നൂറ്റാണ്ടില്‍ ആസ്‌ത്രേലിയയിലെ ബ്രിട്ടിഷ് കോളനിവല്‍ക്കരണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേറിട്ട ആദരവുമായി ഒരു ചിത്രകാരന്‍. 73കാരനായ മൈക്ക് പാര്‍ ആണ് തിരക്കുള്ള റോഡിനടിയില്‍ മൂന്നു ദിവസം നിരാഹാരം അനുഷ്ഠിച്ച് ശ്രദ്ധേയനായത്.
കോളനിവല്‍ക്കരണത്തിന്റെ ഇരകള്‍ക്കുള്ള ആദരത്തിനു പുറമെ ബ്രിട്ടിഷ് ഏകാധിപത്യ ഭരണത്തിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് അദ്ദേഹം ഈ മാതൃക തിരഞ്ഞെടുത്തത്. റോഡ് ഇളക്കിമാറ്റി കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ സ്റ്റീല്‍ പെട്ടി സ്ഥാപിക്കുകയായിരുന്നു. 1.7 മീറ്റര്‍ നീളവും 2.2 മീറ്റര്‍ വീതിയുമുള്ള പെട്ടിയില്‍ ഓക്‌സിജന്‍ കടത്തിവിട്ടാണ് അദ്ദേഹം മൂന്നുനാള്‍ കഴിച്ചുകൂട്ടിയത്. കിടക്കയും വെള്ളവും അവശിഷ്ടങ്ങളിടാന്‍ ഒരു പെട്ടിയും ചിത്രം വരയ്ക്കുന്നതിനുള്ള കാന്‍വാസും പെന്‍സിലും മാത്രമാണ് അദ്ദേഹം കൈവശം കരുതിയിരുന്നത്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇയാളെ പുറത്തെത്തിച്ചത്.
Next Story

RELATED STORIES

Share it