തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമപരമായി നേരിടുമെന്ന് ഫിയോക്

കൊച്ചി: സംസ്ഥാനത്തെ തിയേറ്റര്‍ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്).
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചക്കാരുടെ എണ്ണം 85 ശതമാനം കുറഞ്ഞു. തിയേറ്ററുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതാണ് തിയേറ്റര്‍ വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ 45 തിയേറ്ററുകളാണ് പുതിയതായി തുറന്നത്. എവിടെ വേണമെങ്കിലും ആര്‍ക്കും തിയേറ്ററുകള്‍ നിര്‍മിക്കാമെന്ന അവസ്ഥ വന്നതോടെ ഈ വ്യവസായത്തെ ക്കുറിച്ച് കാര്യമായി പഠിക്കാതെ പലരും തിയേറ്ററുകള്‍ തുറക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. തിയേറ്റര്‍ നിര്‍മിക്കുമ്പോള്‍ ദൂരപരിധി സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.  കൊച്ചി: എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശനെ അറസ്റ്റ് ചെയ്ത പോലിസ് നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് സിനിമാ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യൂനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്).
സംഭവത്തില്‍ പോലിസ് സ്വീകരിച്ച നിലപാട് ഹൈക്കോടതിയില്‍ ചോദ്യംചെയ്യുമെന്നും തിയേറ്റര്‍ ഉടമയ്ക്ക് സാധ്യമായ നിയമസഹായങ്ങള്‍ നല്‍കുമെന്നും കൊച്ചിയിലെ ഫിയോക് ആസ്ഥാനത്ത്  നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പോലിസ് നടപടി കോടതിയില്‍ ചോദ്യംചെയ്യും. വ്യക്തിഹത്യക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും തിയേറ്റര്‍ ഉടമയ്ക്ക് സംഘടന നിയമസഹായം നല്‍കുമെന്നും ഫിയോക് വൈസ് പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പീഡനം നടന്നതിന്റെ വ്യക്തമായ തെളിവുകള്‍ നല്‍കിയ വ്യക്തിയെ തന്നെ അറസ്റ്റ് ചെയ്ത നടപടി തെറ്റാണെന്ന് കാണിച്ച്  മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം കൈക്കൊള്ളാമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകള്‍ക്കുള്ളിലും സിസിടിവി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. സംഘടനയിലെ തിയേറ്റര്‍ ഉടമകളായ അംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍, ജനറല്‍ സെക്രട്ടറി എം സി ബോബി, ജോസ് പടിഞ്ഞാറേക്കര പങ്കെടുത്തു.
Next Story

RELATED STORIES

Share it