Flash News

തായ്‌വാന്‍ പതാക നീക്കം ചെയ്തു; എമിറേറ്റ്‌സ് വിവാദത്തില്‍



തായ്‌പേയ്: തായ്‌വാന്‍ സ്വദേശികളായ എമിറേറ്റ്‌സ് വിമാന ജീവനക്കാരുടെ യൂനിഫോമില്‍ നിന്നു തായ്‌വാന്‍ പതാക നീക്കം ചെയ്ത നടപടി വിവാദമായി. ജീവനക്കാരോട് ചൈനീസ് പതാക ധരിക്കണമെന്ന നിര്‍ദേശവും കമ്പനി മുന്നോട്ടുവച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. അതേസമയം, ഏക ചൈന നയത്തിന്റെ ഭാഗമായി ചൈനയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നു ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തായ ഇ-മെയിലുകളെ ഉദ്ധരിച്ചാണ് പുതിയ ആരോപണം. അതേസമയം, നടപടി ആശയവിനിമയത്തിലെ പാളിച്ചമൂലം സംഭവിച്ചതാണെന്നാണ് എമിറേറ്റ്‌സിന്റെ വിശദീകരണം. ജീവനക്കാരോട് ഒരു രാജ്യത്തിന്റെയും പതാക ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എമിറേറ്റ്‌സ് വക്താവ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it