തായ്‌ലന്‍ഡില്‍ വിഷവാതകം ശ്വസിച്ച് എട്ടു മരണം

ബാങ്കോക്ക്: ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ ബാങ്കായ സിയാമിന്റെ നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട എട്ടു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. രേഖകള്‍ സൂക്ഷിക്കാനുള്ള നിലവറയിലെ അഗ്നി സുരക്ഷാ സംവിധാനത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ് ഞായറാഴ്ച രാത്രി അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.അഗ്നിബാധ തടയുന്നതിന് ഗ്യാസ് മിക്‌സ്ചറില്‍നിന്ന് ഓക്‌സിജന്‍ സ്വതന്ത്രമാക്കപ്പെട്ടതോടെയാണ് തൊഴിലാളികള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. പൈറോജന്‍ എന്നു വിളിക്കുന്ന എയ്‌റോസോള്‍ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിലേക്ക് നയിച്ചത്. യാദൃച്ഛികമായി ഈ സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ ഇവിടെനിന്നുള്ള ഓക്‌സിജന്‍ പുറന്തള്ളപ്പെടുകയായിരുന്നു.
Next Story

RELATED STORIES

Share it