kozhikode local

താമരശ്ശേരി ചുരത്തില്‍ മരംവീണു ഗതാഗതം തടസ്സപ്പെട്ടു

താമരശ്ശേരി: ചുരത്തില്‍ മരം കടപുഴകി വീണു ഗതാഗത തടസ്സം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് അപകടം. ചുരം ലക്കിടിയില്‍ റോഡരികിലെ മരമാണ് മണ്ണടക്കം റോഡിലേക്ക് പതിച്ചത്. കെഎസ്ആര്‍ടിസി ബസ്സിനു മേല്‍ മരച്ചില്ലകള്‍ പതിച്ചെങ്കിളും ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായത്. മരം വീണതോടെ ഇരുഭാഗങ്ങളിലേക്കുമുള്ള യാത്രക്കാര്‍ ചുരത്തില്‍ കുടുങ്ങി. താമരശ്ശേരിയില്‍ നിന്നുമുള്ള പോലിസും അഗ്നിശമന വിഭാഗവും നാട്ടുകാരും സ്ഥലത്തെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കനത്ത മഴയും കാറ്റും രക്ഷാ പ്രവര്‍ത്തകരെയും വാഹന യാത്രക്കാരെയും ഏറെ നേരം വലച്ചു.
Next Story

RELATED STORIES

Share it