malappuram local

താനൂര്‍ പൂരപ്പുഴയില്‍ റെഗുലേറ്റര്‍ യാഥാര്‍ഥ്യമാവുന്നു

താനൂര്‍: ഒട്ടുമ്പുറത്ത്  റെഗുലേറ്റര്‍ നിര്‍മിക്കുക എന്ന ദീര്‍ഘകാല ആവശ്യം യാഥാര്‍ത്ഥ്യമാവുന്നു. 25 കോടി രൂപ ചെലവഴിച്ചു കിഫ്ബി വഴിയാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്ക് തുടക്കമായത്. പൂരപ്പുഴയില്‍ ഒട്ടുമ്പുറം കെട്ടുങ്ങല്‍ ഭാഗത്താണ് റെഗുലേറ്റര്‍ നിര്‍മിക്കുന്നത്. 1,250 ഓളം ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മോര്യകാപ്പ് കൃഷി ഭൂമിയിലേക്ക് ഉപ്പു വെള്ളം കയറാതിരിക്കാന്‍ റെഗുലേറ്റര്‍ നിര്‍മിക്കണമെന്നതും ഈ പ്രദേശത്തെ കുടിവെള്ള ലഭ്യതക്ക് ഉപ്പുവെള്ളം തടയേണ്ടതും ആവശ്യമാണ്.
പദ്ധതി പ്രദേശം താനൂര്‍ എംഎല്‍എ വി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ഇറിഗേഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ കെ എ ജോസഫ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ പി രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ എ ഉസ്മാന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ശിവശങ്കരന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷാഹുല്‍ ഹമീദ്, രാജഗോപാല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it