താനൂരില്‍ സിപിഎം പിന്തുണ ശിവസേനയ്ക്ക്
BY Sumeera SMR1 Nov 2015 3:42 AM GMT
Sumeera SMR1 Nov 2015 3:42 AM GMT
മലപ്പുറം: പുതുതായി നിലവില്‍ വന്ന താനൂര്‍ നഗരസഭയില്‍ സിപിഎം അടക്കമുള്ള ഇടതുമുന്നണിയുടെ പിന്തുണ ശിവസേന സ്ഥാനാര്‍ഥിക്ക്. നഗരസഭയിലെ 42ാം ഡിവിഷനില്‍ മല്‍സരിക്കുന്ന ശിവസേന നേതാവ് ആരയില്‍ ശ്രീജയനാണ് സിപിഎം പിന്തുണ.
ജനകീയ മുന്നണി സ്ഥാനാര്‍ഥിയായി കപ്പും സോസറും ചിഹ്നത്തിലാണ് ശ്രീജയന്‍ മല്‍സരിക്കുന്നത്. താനൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജനകീയമുന്നണിയില്‍ സിപിഐ, ഐഎന്‍എല്‍, ശിവസേന എന്നീ കക്ഷികളാണുള്ളത്. 42ാം ഡിവിഷനില്‍ ശ്രീജയനെതിരേ ബിജെപിയിലെ അറുമുഖന് തള്ളശ്ശേരിയാണ് മല്‍സരിക്കുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
നഗരസഭയിലെ 44 ഡിവിഷനുകളില്‍ ജനകീയമുന്നണിയില്‍ ചേര്‍ന്നു മല്‍സരിക്കുന്ന സിപിഎം ഒരു ഡിവിഷനിലും സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കുന്നില്ല.
താനൂര്‍ നഗരസഭയില്‍ ബിജെപിക്ക് പ്രാമുഖ്യമുള്ളതിനാല്‍ ത്രികോണ മല്‍സരം നടക്കുമെന്ന സ്ഥിതിയാണ്.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT