malappuram local

താനൂരിലും പരപ്പനങ്ങാടിയിലും കടല്‍ ഉള്‍വലിഞ്ഞത് ജനങ്ങളില്‍ ആശങ്ക പരത്തി

വി ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: കടലിലെ അസാധാരണ പ്രതിഭാസത്തെ തുടര്‍ന്ന് താനൂരിലും, പരപ്പനങ്ങാടിയിലും കടല്‍ ഉള്‍വലിഞ്ഞു. ഇന്നലെ രാവിലെയോടെയാണ് കടലിന്റെ മാറ്റം ശ്രദ്ധയില്‍പെട്ടത്. രാവിലെ പതിനൊന്ന് മണിയോടെ താനൂര്‍ ഹാര്‍ബറിനരികെയുള്ള കടല്‍ഭാഗം 35 മീറ്ററാണ്  ഉള്‍വലിഞ്ഞത്. വെള്ളം പൂര്‍ണമായും ഉള്‍വലിഞ്ഞ് നിലം കാണത്തക്ക വിധത്തിലാണ്  കണ്ടത്. വിവരമറിഞ്ഞ  ജനം ഭയവിഹ്വലരായി. ഇതിനിടെ റവന്യൂ അധികൃതരും പോലിസും ജനങ്ങളോട് കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയത്. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ   ഭയാശങ്ക വര്‍ദ്ധിച്ചു.  പരപ്പനങ്ങാടി സദ്ദാം ബീച്ച് മുതല്‍ പുത്തന്‍ കടപ്പുറം വരെ കടല്‍ ഉള്‍വലിയുന്ന കാഴ്ചയെ തുടര്‍ന്ന് പരപ്പനങ്ങാടി എസ്‌ഐ ഷമീറിന്റെ നേതൃത്വത്തില്‍  ആശങ്ക പെടേണ്ടന്നും,കരുതിയിരിക്കാനും മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇതിനിടെ  കടല്‍ പിന്‍വലിഞ്ഞ കരയില്‍ നിന്നും മല്‍സ്യം പിടിക്കാന്‍ ആളുകളെത്തിയത് പോലിസ് ഇടപെട്ട് വിലക്കി. തമിഴ്‌നാട്ടിലും മറ്റും ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇത്തരം അവസ്ഥയുണ്ടായതെന്നാണ് വിലയിരുത്തല്‍. സംഭവം അറിഞ്ഞതോടെ പള്ളികളില്‍ മുന്നറിയിപ്പും, പ്രാര്‍ഥനയും നടന്നു.
Next Story

RELATED STORIES

Share it