kannur local

താണയില്‍ ബോംബേറ്; മൂന്നു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: താണ സാധു കമ്പനിക്കടുത്ത് ഒണ്ടേ ന്‍പറമ്പിലുണ്ടായ സംഘര്‍ഷത്തിനിടെ ബോംബേറില്‍ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. വൈദ്യുതി തൂണുകളില്‍ പാര്‍ട്ടിപ്പേരുകള്‍ എഴുതിയത് ഇന്നലെ രാവിലെ പോലിസെത്തി മായിച്ചിരുന്നു. ഇതില്‍ പ്രതിഷേധിക്കാ ന്‍ തടിച്ചുകൂടിയ ബിജെപിക്കാരും സിപിഎമ്മും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ബോംബേറ്. പരിക്കേറ്റ ജിതിന്‍ വിനോദ്(29), അതുല്‍(23), വൈശാഖ്(22) എന്നിവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികള്‍ സിപിഎം ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപിച്ചു.
ഇവരെ ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, എ ഒ രാമചന്ദ്രന്‍, പി കെ വേലായുധന്‍ സന്ദര്‍ശിച്ചു. ബോംബേറു നടന്ന ഒണ്ടേന്‍പറമ്പില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
Next Story

RELATED STORIES

Share it