Flash News

താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി യുപി സര്‍ക്കാര്‍

താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി യുപി സര്‍ക്കാര്‍
X


ലഖ്‌നൗ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ നിന്നാണ് താജ്മഹലിനെ ഒഴിവാക്കിയത്.
ഏറ്റവും കൂടുതല്‍ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികളെത്തുന്ന ലോകത്തെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് താജ്മഹല്‍. പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള താജ്മഹലിനെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്.
ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
Next Story

RELATED STORIES

Share it