kannur local

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടി

തലശ്ശേരി: നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോയി കൊണ്ടിരിക്കുന്ന തലശ്ശേരി പുതിയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചുപൂട്ടി. ഇതുകാരണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും ബസ് ജീവനക്കാരും പ്രാഥമികകൃത്യം നിര്‍വഹിക്കാനാവാതെ കടുത്ത പ്രയാസം അനുഭവിക്കുകയാണ്. പുതിയ ബസ്സ് സ്റ്റാന്റില്‍ തന്നെ ഉണ്ടായിരുന്ന ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തനം നിലച്ചിട്ട് ഒരുമാസമായി.
തലശ്ശേരിയില്‍ എത്തുന്ന യാത്രക്കാര്‍ മൂത്രം ഒഴിക്കാന്‍ പോലും ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ്. അത്യാവശ്യക്കാര്‍ സമീപത്തെ ഹോട്ടലുകളെയും പള്ളികളെയും ആശ്രയിക്കേണ്ടിവരികയാണ്. ബസ് സ്റ്റാന്റ് നവീകരണത്തിന്റെ ഭാഗമായാണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചുപൂട്ടിയതെന്നു പറയപ്പെടുന്നു. കംഫര്‍ട്ട് സ്‌റ്റേഷനിലേക്ക് കടക്കാനുള്ള വഴി ഒഴിവാക്കി നവീകരണ പ്രവൃത്തി നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. എന്നാല്‍ പല ഹോട്ടലുകളിലും പ്രാഥമിക സൗകര്യത്തിനായി ടോയ്‌ലറ്റ് ഇല്ലാത്തതും ദുരിതം വര്‍ധിപ്പിക്കുകയാണ്.
Next Story

RELATED STORIES

Share it