Districts

തലശ്ശേരി നഗരസഭയിലേക്ക് മറിയു ഫസല്‍ പത്രിക നല്‍കി

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ 45ാം വാര്‍ഡായ കൈവട്ടത്ത് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായി സി എച്ച് മറിയു ഫസല്‍ പത്രിക നല്‍കി. ഇന്നലെ പ്രകടനമായെത്തിയാണ് എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. എന്‍.ഡി.എഫ്. പ്രവര്‍ത്തകനും തേജസ് ദിനപത്രം ഏജന്റുമായിരുന്ന മുഹമ്മദ് ഫസലിനെ പെരുന്നാള്‍ തലേന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരന് ധൈര്യമുണ്ടെങ്കില്‍ താന്‍ മല്‍സരിക്കുന്ന കൈവട്ടം വാര്‍ഡില്‍ മല്‍സരിക്കട്ടെയെന്ന്  മറിയു വെല്ലുവിളിച്ചു.

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. താന്‍ മല്‍സരിക്കുന്നത് ജയിക്കാന്‍ വേണ്ടി തന്നെയാണ്. പതിവു രീതികള്‍ ഇത്തവണ നഗരസഭാ തിരഞ്ഞെടുപ്പില്‍ പൊളിയും. കൊലക്കേസില്‍ സി.ബി.ഐ. അന്വേഷണത്തില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്ന സി.പി.എം. ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത് വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും മറിയു പറഞ്ഞു.
Next Story

RELATED STORIES

Share it