Idukki local

തലയാറില്‍ തോട്ടം തൊഴിലാളി സമരം തുടരുന്നു; റവന്യൂ ഡിവിഷന്‍ ഓഫിസ് ഉപരോധിച്ചു

മൂന്നാര്‍: തലയാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തിവന്ന സമരം തീരുമാനമാകാതെ നീളുന്നു. തൊഴിലാളികള്‍ ഉപരോധത്തിലേക്ക് തിരിയുകയാണ്. ഇന്നലെ ഉച്ചയ്ക്ക് തലയാറില്‍ നിന്നും എത്തിയ തൊഴിലാളികള്‍ ട്രേഡ് യൂണിയന്റെ പിന്തുണയോടെയാണ് റവന്യൂ ഡിവിഷണല്‍ ഓഫിസ് ഉപരോധിച്ചു.
ബോണസ് 20 ശതമാനം നല്‍കണമെന്ന് ആവശ്യത്തിന്മേലാണ് കഴിഞ്ഞ 17 ദിവസങ്ങളായി വുഡ്ബ്രിയാര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള തലയാര്‍ കമ്പനിയിലെ തൊഴിലാളികള്‍ സമരം നടത്തി വരുന്നത്. ഉപരോധം എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ട്രേഡ് യൂനിയന്‍ നേതാക്കളായ ജി മുനിയാണ്ടി, കെ വി ശശി, എം വൈഔസേഫ്, കെ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. തലയാര്‍ കമ്പനിയുടെ അഞ്ച് ഡിവിഷനുകളിലായി ജോലി ആയിരത്തിലധികം വരുന്ന തൊഴിലാളികളാണ് സമരത്തിലുള്ളത്.
നാലിനു തൊടുപുഴ ലേബര്‍ കമ്മീഷണറുടെ ഓഫിസില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇടയ്ക്ക് പോലിസ് സുരക്ഷയോടെ തലയാര്‍ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാഫുകളെയെല്ലാം തൊഴിലാളികള്‍ തടഞ്ഞുവച്ചിരുന്നു.
Next Story

RELATED STORIES

Share it