തലങ്ങും വിലങ്ങും ഓട്ടം; വിശ്രമമില്ലാതെ പോലിസുകാര്‍
BY Sumeera SMR4 Nov 2015 3:53 AM GMT
Sumeera SMR4 Nov 2015 3:53 AM GMT
കോഴിക്കോട്: തദ്ദേശ തിരെഞ്ഞെടുപ്പിന് വിവിധ ജില്ലകളില്‍ നിന്ന് ഡ്യൂട്ടിക്കെത്തിച്ച പോലിസുകാര്‍ ഓടിത്തളരുന്നു. മതിയായ ധാരണയോ ക്രമീകരണമോ ഇല്ലാതെ പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് പ്രശ്നമായത്. ബറ്റാലിയനുകളില്‍ നിന്നും ക്യാംപുകളില്‍ നിന്നുമാണ് പോലിസുകാരെ ഡ്യൂട്ടിക്കായി വിവിധ ജില്ലകളില്‍ നിയോഗിച്ചത്. ഡ്യൂട്ടിക്കെത്തിച്ച സ്ഥലങ്ങളില്‍ ആവശ്യത്തിന് സൗകര്യമൊരുക്കിയില്ലെന്നും ഭക്ഷണസൗകര്യം ഒരുക്കിയില്ലെന്നും പരാതിയുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പ് തീരുന്ന ദിവസം തന്നെ രണ്ടാംഘട്ട ഡ്യൂട്ടിക്കായി മറ്റ് ജില്ലകളിലേക്ക് പോവാന്‍ നിര്‍ദേശിച്ചത് പോലിസുകാര്‍ക്ക് ഇരുട്ടടിയായി. ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വലയുകയാണ് പോലിസുകാര്‍. തെക്ക് നിന്നുള്ള പോലിസുകാര്‍ക്കാണ് ദുരിതം കൂടുതല്‍. വോട്ടെണ്ണല്‍ നടക്കുന്ന ഏഴാം തീയതി വരെയെങ്കിലും മലബാറില്‍ തങ്ങേണ്ടി വരുന്നത് ഇവരുടെ ദുരിതം ഇരട്ടിയാക്കുമെന്ന് ഉറപ്പാണ്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT