kasaragod local

തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ചെന്ന്: പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

പള്ളിക്കര: അക്വയര്‍ ചെയ്ത് ഇനിയും രേഖകള്‍ ലഭ്യമാവാത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിയമ വിരുദ്ധമായി പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ട് ജനങ്ങളെ കബളിപ്പിച്ച അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ഉദ്ഘാടനം ചെയ്തു. ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു.
ഹക്കീം കുന്നില്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ ഇ എ ബക്കര്‍, കെ എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, കെ എം അബ്ദുര്‍ റഹ്മാന്‍, പി എ അബൂബക്കര്‍ ഹാജി, ഹാരിസ് തൊട്ടി, എം ബി ഷാനവാസ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, അന്‍സാരി ബേക്കല്‍, പി എം അബ്ദുല്‍ ഖാദര്‍ ഹാജി, ഹനീഫ് മഠം, എ എം അബ്ദുല്‍ ഖാദര്‍, അഷറഫ് മഠം, മുഹമ്മദ് കുഞ്ഞി മാസ്തി ഗുഡ്ഡ, പി കെ അബ്ദുല്ല, എം പി എം ശാഫി, ഷക്കീല ബഷീര്‍, ആയിഷ റസാഖ്, എം ജി ആയിഷ, കെ ടി ആയിഷ, അസൂറാബി റസാഖ് സംസാരിച്ചു.
Next Story

RELATED STORIES

Share it