തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തു, ബിജെപി ഓഫീസിന് നേരെ ബോംബേറ്
BY ajay G.A.G7 March 2018 5:44 AM GMT
X
ajay G.A.G7 March 2018 5:44 AM GMT
കോയമ്പത്തൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരില്‍ കോര്പ്പറേഷന് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക്് നേരെ ആക്രമണം. ഇതിന് തൊട്ടുപിന്നാലെ കോയമ്പത്തൂരില്‍ ബിജെപി ഓഫിസിന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
പെരിയാറുടെ പ്രതിമകള്‍ തകര്‍ക്കപ്പെടുമെന്ന് ബിജെപി നേതാവ് എച്ച് രാജയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു വെല്ലൂരില്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയുടെ മൂക്കു തകര്‍ക്കുകയും മുഖം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തോടനുബന്ധിച്ച് രണ്ടു പേര് അറസ്റ്റിലായിട്ടുണ്ട്. ഇതിലൊരാള്‍ ബിജെപി പ്രവര്‍ത്തകനും മറ്റൊരാള്‍ സിപിഐ പ്രവര്‍ത്തകനുമാണെന്നും പോലീസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT