palakkad local

തമിഴ്‌നാട്ടില്‍ നിന്ന് ഊടുവഴികളിലൂടെ റേഷനരി കടത്ത് വ്യാപകം



പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും ഊടുവഴികളിലൂടെ റേഷനരിയെത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നടത്തിയ പോലിസ് പരിശോധനയില്‍ ലഭിച്ചത് മൂന്ന് ടണ്‍ തമിഴ്‌നാട് റേഷനരി. കഴിഞ്ഞ ദിവസം വൈകുന്നേരം പള്ളിത്തെരുവില്‍ പോലിസ് നടത്തിയ വാഹനപരിശോധന ക്കിടെ വഴിമാറി പോകാന്‍ ശ്രമിച്ച വാന്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അനധികൃതമായി കൊണ്ടുവരികയായിരുന്ന തമിഴ്‌നാട് റേഷനരി കണ്ടെത്തിയത്. വാഹനത്തിലെ പിന്‍സീറ്റുകള്‍ അഴിച്ചുമാറ്റി 24 ചാക്കുകളിലായി 1240 കിലോ റേഷനരിയായിരുന്നു കടത്താന്‍ ശ്രമിച്ചത്. വാഹനത്തിന്റെ െ്രെഡവര്‍ ഉസലംപെട്ടി ചന്ദ്രാപുരം എന്‍. കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയില്‍ നിന്നും പാലക്കാട്ടേക്കാണ് റേഷനരി കൊണ്ടുപോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതായി പോലിസ് അറിയിച്ചു. പിടികൂടിയ അരി താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ക്കു കൈമാറി.   തമിഴ്‌നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന റേഷനരി ഏജന്റുമാര്‍ മുഖേന തുച്ഛമായ വില ക്ക് ശേഖരിച്ച് ജില്ലയിലെത്തിക്കുന്ന സംഘം കിലോ ക്ക് അഞ്ച് മുതല്‍ 10 രൂപവരെ നല്‍കിയാണ് തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നും റേഷനരി ശേഖരിക്കുന്നത്. ഇത് രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് രാത്രിയുടെ മറവില്‍ ജില്ലയിലേക്ക് കടത്തുകയാണ് പതിവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവര്‍ പറയുന്നു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമാണ് തമിഴ്‌നാട് അരി ജില്ലയിലേക്ക് എത്തിക്കുന്നത്.
Next Story

RELATED STORIES

Share it