Flash News

തമിഴ്‌നാടിന് ജെല്ലിക്കെട്ട് നടത്താം; കേന്ദ്രം

തമിഴ്‌നാടിന് ജെല്ലിക്കെട്ട്  നടത്താം; കേന്ദ്രം
X
jalli_2688364f
ന്യൂഡല്‍ഹി; തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ട് അനുവദിക്കാമെന്ന് കേന്ദ്രം. കേന്ദ്ര മന്ത്രി രാധകൃഷ്ണനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് നിരോധിക്കേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ജെല്ലിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങള്‍ തുടരാമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി   പ്രകാശ് ജാവേദ്ക്കര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടന്ന് പരിമിതമായ സമയത്തേക്ക് തമിഴ്‌നാടിന് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു.
രാജ്യത്തെവിടെയായാലും പ്രത്യേകിച്ച് തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ,കാള വണ്ടി മത്സരം ഉള്‍പ്പെടെയുള്ളവയില്‍ കാളകളെ പ്രകടനം നടത്തുന്ന ജീവികളാക്കാന്‍ അനുവദിക്കരുത്' എന്ന്  സുപ്രീംകോടതി മെയ്യ് 2014ല്‍ വിധിച്ചിരുന്നു.
Next Story

RELATED STORIES

Share it