ernakulam local

തടിമില്ലില്‍ തീപ്പിടിത്തം: വന്‍ ദുരന്തം ഒഴിവായി

മൂവാറ്റുപുഴ: പെട്രോള്‍ പമ്പിന് സമീപത്തെ തടിമില്ലില്‍ തീപ്പിടിത്തം. കൊച്ചി-മധുര ദേശീയപാതയില്‍ പെരുമറ്റം മില്ലുംപടിയിലുള്ള വി എസ് ടിംബര്‍ തടിമില്ലിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ വൈകീട്ട് 4.15ഓടെയാണ് സംഭവം. മില്ലില്‍ കൂട്ടിയിട്ടിരുന്ന അറക്കപ്പൊടിക്കു തീ പിടിച്ച് ആളിക്കത്തുകയായിരുന്നു.
ഷീറ്റുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് തീ പടര്‍ന്നുപിടിച്ചതോടെ മൂവാറ്റുപുഴയില്‍നിന്നെത്തിയ രണ്ട് യൂനിറ്റ് ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് നിയന്ത്രണ വിധേയമാക്കിയത്. മില്ലിനോട് ചേര്‍ന്നാണ് ദേശീയപാതയില്‍ റിലയന്‍സിന്റെ പെട്രോള്‍ പമ്പ് സ്ഥിതിചെയ്യുന്നത്. അറക്കപ്പൊടിയി ല്‍നിന്ന് ആളിപടര്‍ന്ന തീ മില്ലിനോട് ചേര്‍ന്നുള്ള കെട്ടിടത്തി ല്‍ താമസിക്കുകയായിരുന്ന തൊഴിലാളികള്‍ കണ്ടതിനാല്‍ ഉടന്‍ തന്നെ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാനായി. തീ കണ്ടതോടെ സമീപത്തെ തോട്ടില്‍ നിന്നും മറ്റും വെള്ളം ശേഖരിച്ചാണ് നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇവിടെ തടിയുരുപ്പടികള്‍ വ്യാപകമായി സൂക്ഷിച്ചത് ആശങ്കപരത്തിയെങ്കിലും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയതാണ് വന്‍ ദുരന്തം വഴിമാറിയത്. തീപ്പിടിത്തമുണ്ടായതോടെ പമ്പില്‍നിന്നും ഇന്ധനവിതരണം നിര്‍ത്തുകയും വാഹനങ്ങള്‍ മാറ്റുകയും ചെയ്തു. മൂവാറ്റുപുഴ പോലിസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് കോതമംഗലം-മൂവാറ്റുപുഴ റൂട്ടില്‍ അല്‍പനേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Next Story

RELATED STORIES

Share it