Flash News

തടങ്കലില്‍ കഴിയുന്ന നേതാക്കളെ മോചിപ്പിക്കാന്‍ യൂത്ത് ലീഗ് നേതാക്കള്‍ ബുര്‍ഹാന്‍പൂരിലേക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്‌വ കൂട്ടബലാല്‍സംഗത്തിനെതിരേ പ്രതിഷേധിച്ചതിനെതുടര്‍ന്ന് മധ്യപ്രദേശ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ 55ഓളം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ ജയിലിലടച്ച് ഒരു മാസം പിന്നിട്ടിട്ടും പാര്‍ട്ടി നേതൃത്വം തിരിഞ്ഞു നോക്കുന്നില്ലെന്ന തേജസ് വാര്‍ത്ത ഫലം കണ്ടു. യൂത്ത്‌ലീഗ് ദേശീയ പ്രതിനിധി സംഘം ഇന്നലെ ബുര്‍ഹാന്‍പൂരില്‍ എത്തി.
ജയിലിലെത്തി പ്രവര്‍ത്തകരെ കാ—ണുകയും  അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി നിയമ നടപ—ടികള്‍ ഏകോപിപ്പിക്കുകയുമാ—ണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അം—ഗം ഷിബു മീരാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതി അടുത്ത ദിവസം ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ടെന്നും അവിടെ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ എത്രയും പെട്ടെന്ന് സുപ്രിംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നേതൃത്വത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനായി സോഷ്യല്‍ മീഡിയാ വഴി യൂത്ത്‌ലീഗ് നാഷനല്‍ സെല്ലിന്റെ ചെയര്‍മാന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ നല്‍കിയ ഈ വിശദീകരണത്തിലെ വൈരുധ്യങ്ങള്‍ ചോദ്യം ചെയ്ത് ലീഗ് പ്രവര്‍ത്തകര്‍ തന്നെ പ്രതികരിക്കാന്‍ തുടങ്ങിയതോടെ, ഇനിയും സംശയങ്ങളുണ്ടെങ്കില്‍ പി വി അബ്ദുല്‍ വഹാബിനോട് ചോദിക്കാന്‍ പറഞ്ഞ് ചെയര്‍മാന്‍ തടിയൂരുകയായിരുന്നു. സംഭവത്തില്‍ എത്ര ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലും ലീഗ് നേതൃത്വത്തിനൊ വിശദീകരണവുമായി രംഗത്തെത്തിയ റിലീഫ് സെല്‍ ചെയര്‍മാനോ വ്യക്തതതയില്ല. മുസ്‌ലിംലീഗിന്റെ 55 പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് മധ്യപ്രദേശ് മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് നഈം അഖ്തര്‍ തേജസ് പ്രതിനിധിയോട് പറഞ്ഞത്.
എന്നാല്‍, 60 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് ചെയര്‍മാന്‍  വ്യക്തമാക്കുന്നത്. സംസ്ഥാന നേതാക്കളായ അഭിഭാഷകരടക്കമുള്ള നിരവധി പേര്‍ അറസ്റ്റ് ഒഴിവാക്കാനായി ഒളിവിലായതിനാല്‍ സംസ്ഥാനത്തെ നേതാക്കള്‍ക്ക് നിയമ പോരാട്ടത്തിന് പരിമിതികളുണ്ടെന്നാണ് നഈം തേജസിനോട് പറഞ്ഞത്. സംഭവദിവസം  ഡല്‍ഹിയിലായതിനാലാണ് താന്‍ അറസ്റ്റില്‍ നിന്ന് ഒഴിവായതെന്ന് നഈം പറഞ്ഞു.
Next Story

RELATED STORIES

Share it